Tuesday, October 13, 2020

Notes from a User

 Thanks to a Guest writer from Forumjar.

നമ്മുടെ കേരളത്തിലെ ഒരു പാരമ്പര്യ വസ്ത്രധാരണ രീതിയാണ് ഒന്നരയും മുണ്ടും. ഇന്നത്തെ തലമുറയിലെ നമ്മൾ സെറ്റുന്നുമുണ്ട് ഉടുക്കാൻ അറിയുമെങ്കിലും, എല്ലാവരും അ ടിയിൽ പാവാടയും പാന്റീസും തന്നെയാണ് ഉപയോഗിക്കുക. പാന്ടീസിനെ നോക്കുമ്പോൾ , ഒന്നര ഉടുക്കുക എന്നത് പ്രയാസമുള്ള സംഗതി തന്നെയാണ്, വിശേഷിച്ചും ഈ തിരക്കേറിയ കാലഘട്ടത്തിൽ.ഒന്നര എപ്പോൾ വേണമെങ്കിലും അഴിഞ്ഞു പോകുമെന്ന പേടി വേറെയും. നമ്മുടെ പഴയ തലമുറയ്ക്ക് ഒന്നര ഒരു കോൺഫിഡൻസ് ആണ് കൊടുത്തിരുന്നതെങ്കിൽ , ഇന്നത്തെ തലമുറക്ക്‌ അതൊരു തലവേദനയാണ്. പാണ്റ്റീസ് ധരിച്ചാലുള്ള ഒരു കെയർ ഫ്രീ ഫ്രീഡം നഷ്ടപ്പെടും. അതുകൊണ്ടാണ് ഒന്നര നമ്മുടെ ഇടയിൽനിന്നും തികച്ചും അപ്രത്യക്ഷമായത്
ഇനി എന്റെ ഒരു അനുഭവം പറയാം. ജീവിതത്തിൽ ഒരിക്കലും ഒന്നര ധരിക്കാത്ത എനിക്ക് ഒരു അലര്ജി കാരണം പാന്ടീസിനോട് വിടപറയേണ്ടി വന്നു. അങ്ങിനെയാണ് ഞാൻ ഒന്നര ധരിച്ചു ശീലമാക്കാൻ ഇടയായത്‌ .ആദ്യം വീട്ടിൽ ഇരിക്കുമ്പോൾ മാത്രം ഉപയോഗിച്ചു തുടങ്ങി. പക്ഷെ ഇടയ്ക്കിടക്കു അഴിഞ്ഞു പോകുന്ന ഒന്നരയോടെ പിൻഭാഗം ഒരു പ്രയാസം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കലും ഒന്നരയുടുത്തു പുറത്തുപോകാനുള്ള ധൈര്യം ഉണ്ടായിരുന്നില്ല. ആരോ ഉപദേശിച്ച പ്രകാരം, ഒന്നരയുടെ പിൻഭാഗത്തെ വാലിൽ ഒരു കെട്ടിട്ട് നോക്കി. അപ്പോൾ അഴിയലിൽ അല്പം ഭേദം ഉണ്ടായെങ്കിലും, പിന്നിലെ കെട്ട് ഏപ്പോഴും മുഴച്ചുകൊണ്ടിരിക്കും.ഇതൊക്കെയാണെങ്കിലും ഒരു കാര്യം വ്യക്തമായിരുന്നു.ഒന്നര ധരിക്കുമ്പോഴുള്ള ഒരു സുഖം വേറെതന


ഇത്രയും വര്ഷം പാണ്റ്റീസുമാത്രം ധരിച്ചിരുന്ന എനിക്ക് അതൊരു വ്യത്യസ്‍ത അനുഭവം തന്നെയായിരുന്നു. അതുകൊണ്ടുതന്നെ, എന്തെല്ലാം വിഷമങ്ങളുണ്ടെങ്കിലും ഒന്നര ധരിച്ചു ശീലമാക്കാൻ തന്നെ തീരുമാനിച്ചു. ഒന്നര എങ്ങിനെ അഴിഞ്ഞു പോകാതെയും പുറത്തേക്കു മുഴച്ചു നിൽക്കാതെ ഭംഗിയായും ഉടുക്കാം എന്നതിനെ കുറിച്ച ഒരു ഗവേഷണം തന്നെ നടത്തി. അതിൻ്റെ ഫലമായി എൻ്റെതായിട്ടുള ഒരു രീതി അഭ്യസിച്ചു. ഇപ്പോൾ ഞാൻ വീട്ടിൽ മാത്രമല്ല, പുറത്തു എവിടേക്കും ഒന്നര ധരിച്ചു പോകുന്നു. അഴിഞ്ഞു പോകുമെന്ന ഭയമേ ഇല്ല. മാത്രമല്ല, കാലത്തു ധരിക്കുന്ന ഒന്നര രാത്രി വരെയും അഴിയാതെ ഭദ്രമായി ഇരിക്കുന്നു. താല്പര്യമുള്ളവർക്ക് ഉടുക്കുന്ന രീതി ഉപദേശിക്കാം.

നിങ്ങൾ. അരയിൽ ചരട് സ്ഥിരമായി കെട്ടുന്ന ശീലമുണ്ടോ? അല്ലെങ്കിൽ, ഒരു ചരട് അരയിൽ ആദ്യമായി കെട്ടണം. അതീന് ശേഷം ഒന്നര മുണ്ടിന്ടെ വലതു ഭാഗം ചരടിൻടെ ഉള്ളിൽ കൂടി വലിച്ചു പുറത്തേക്കു നല്ലവണ്ണം നീട്ടി വലിച്ചിടുക . മുണ്ടിന്ടെ ഈ തലയാണ് കാലിനിടയിലൂടെ പിന്നിലേക്ക് കുത്തേണ്ട ഭാഗം. അതിന്നു മുമ്പ് , മുണ്ടിന്ടെ ഇടതു ഭാഗം സാധാരണ മുണ്ടുടുക്കുന്നതുപോലെ അരയുടെ വലതു വശത്തു മുറുക്കി കുത്തുക. ഇതും അരചരടിന്ടെ ഉള്ളിൽകൂടി ഒന്ന് കോർത്ത് കുത്തുന്നത് നല്ലതാണ്. ഒരിക്കലും അഴിഞ്ഞുപോകുകയില്ല.അതിനുശേഷം മുണ്ടിൻടെ മുമ്പിലേക്കു നീട്ടിയിട്ട ഭാഗം ആവശ്യത്തിന് രണ്ടു ഭാഗത്തേക്കും വലിച്ചാൽ മുൻവശത്തെ ചുളിവുകളെല്ലാം മാറി കിട്ടും.മാത്രമല്ല, മുൻവശം നല്ലവണ്ണം മറഞ്ഞിരിക്കുകയും ചെയ്യും.



ഇനി തൂങ്ങിക്കിടക്കുന്ന മുൻവശം, അതായത് ഒന്നരയുടെ വാൽ എന്നറിയപ്പെടുന്ന ഭാഗം കാലിന്നിടയിലൂടെ പിന്നിലേക്ക് വലിച്ചു വീണ്ടും അരച്ചരടിന്ടെ ഇടയിലൂടെ കടത്തി വലിക്കുക. വേണമെങ്കിൽ ഒരു തവണ കൂടി അരച്ചരടിലൂടെ കടത്തി മുറുക്കി, ബാക്കിയുള്ള വാലറ്റം പിന്നിലേക്ക് കുത്തിയാൽ ഒരിക്കലും അഴിയുമെന്ന പേടിയേവേണ്ട .കാലത്തുടുത്താൽ രാത്രിവരെയും അഴിഞ്ഞുപോകാതെയിരിക്കും എന്നുള്ളത് എൻ്റെ അനുഭവം സാക്ഷ്യപ്പെടുത്തുന്നു. ഇങ്ങനെ അരച്ചരടിലൂടെ ഭദ്രമാക്കുന്ന ഒന്നര ഉടുക്കൽ ശീലിച്ചാൽ ഒന്നര അഴിഞ്ഞു പോകുമെന്ന ഭയാശങ്ക ഒഴിവാക്കാം . പാന്ടീസ് ധരിച്ചാലുള്ള ആത്മവിശ്വാസത്തോടെ എവിടെയും ഓടിച്ചാടി നടക്കാം. മാത്രമല്ല, ഒന്നരയുടെ എല്ലാ ഗുണവും സുഖവും അനുഭവിക്കുകയും ചെയ്യാം. ഈ ഉഷ്ണകാല


ഈ ഉഷ്ണകാലത്തു തന്നെ ഇങ്ങനെയുള്ള ഒന്നര ഉപയോഗം ശീലിക്കുക ഒന്നരക്കുള്ള ഒരു ഗുണം അത് ഒരിക്കൽ ഉപയോഗിച്ചു ശീലിച്ചാൽ പിന്നെ അതിൽ നിന്നും മാറാൻ പ്രയാസമാണ്.പിന്നീട് എപ്പോഴെങ്കിലും പാണ്റ്റീസ്‌ ധരിച്ചാൽ തന്നെ അതിഷ്ടപ്പെടുകയില്ല. അരയിലൊന്നും ധരിക്കാത്ത ഒരു ഫീലിംഗ് ആണ് അനുഭവപ്പെടുക. പിന്നെ ഒന്നര യിൽ നിന്നും പാന്ടീസിലേക്കു മാറിയവർ ഇപ്പോഴും ഒന്നര അഴിഞ്ഞുപോകുമെന്ന പേടികൊണ്ടു ചെയ്യുന്നവരാണ്. ഈ അരച്ചരട് ടെക്‌നിക്‌ എല്ലാവര്ക്കും ഒന്നരയിലേക്കു തിരിച്ചുവരാൻ ഗുണം ചെയ്യും.



നല്ല ഹാൻഡ്‌ലൂം മുണ്ടു ഒരു മൂന്നെണ്ണം മേടിച്ചു മാറി മാറി ഉടുത്താൽ , തീർച്ചയായും മൂന്നു വർഷമെങ്കിലും ഉപയോഗിക്കാൻ പറ്റും. പാന്ടീസിനെ അപേക്ഷിച്ചു ഒന്നരമുണ്ടിൻടെ ഗുണം അത് വൃത്തിയാക്കാൻ എളുപ്പമാണെന്നുള്ളതാണ്.ഒരു തോർത്തുമുണ്ടിനെ പോലെ വളരെ വേഗത്തിൽ പിഴിഞുണക്കി വൃത്തിയാക്കി എടുക്കാം .നമ്മുടെ വര്ഷക്കാലത്താണ് ഇതിന്ടെ ഗുണം ശെരിക്കും അനുഭവപ്പെടുക. മഴക്കാലത്ത് ഒരു ചെറിയ പാണ്റ്റീസ്‌ ഉണങ്ങിക്കിട്ടാൻ എത്ര ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ വളരെ അധികം പാണ്റ്റീസ്‌ ആവശ്യമാണുതാനും. ഒന്നരമുണ്ടാകട്ടെ, ഒരു ഫാനിന്ടെ കാറ്റിൽ പോലും ഉണക്കി എടുക്കാവുന്നതേയുള്ളു. പിന്നെ ആർത്തവ സമയത്താണ് ഒന്നര ഏറ്റവും അത്യന്താപേക്ഷികം. ഒന്നരയോടെ അടിയിൽ തുണി പാഡ് ഉപയോഗിച്ചാലും


സാനിറ്ററി നാപ്കിൻ ഉപയോഗിച്ചാലും ഒന്നര ഒരു അധിക സുരക്ഷ തരുന്നതായിരിക്കും.

Monday, December 18, 2017

8 അടി നീളം, 3 അടി വീതി.

തറ്റുടുക്കുവാൻ  തറ്റുമുണ്ട്  ( താറുമുണ്ട്)  വേണം . ഇതിന്റെ അളവുകൾ പലരും ചോദിക്കുന്നു. മുൻപ് പോസ്റ്റുകളിൽ പല പ്രാവശ്യം പറഞ്ഞിരുന്നു. എങ്കിലും , വളരെ അറിവുള്ള വീട്ടമ്മയായ ഒരു സ്ത്രീ പറയുന്നത് .....

സെറ്റ് മുണ്ടു എന്നത് ഒരു മുണ്ടും ഒരു നേര്യതും ആണല്ലോ ? ഈ നേര്യതു തറ്റുടുക്കുവാൻ വളരെ നല്ലതാണ്. ഇതിന്റെ അളവുകൾ .. 8  അടി നീളം, 3 അടി വീതി.  

ഇത് കൊണ്ട് താറുടുക്കാൻ വളരെ നല്ലതാണ്. നീളക്കൂടുതൽ ഉള്ളതു കൊണ്ട്, അര യിൽ നന്നായി മുറുക്കി കുത്താം. വീതിയുള്ളതുകൊണ്ടു, താർ വാലിന് ആവശ്യമുള്ള നീളവും, അറ്റത്തു കെട്ടിടാനുള്ള നീളവും ലഭിക്കുന്നു. കൂടാതെ, തുടകൾ മുഴുവൻ  മുറുകിയും അറ്റം മുട്ടിനുതാഴെവരെ എത്തുകയും ചെയ്യുന്നു.

ഈ തുണി നേർത്തതാണെങ്കിലും, അല്പം പരുക്കനായതിനാൽ, ഉടുത്താൽ മുറുകിയിരിക്കും. അഴിഞ്ഞു പോകുകയില്ല.

അല്പം വണ്ണമുള്ളവർക്കും ഈ അളവുകൾ പാകമായിരിക്കും. മെലിഞ്ഞവർ ചെറിയ നേര്യതു ഉപയോഗിക്കുക.




Wednesday, May 10, 2017

Don't use sanitary napkins

This is a recent report regarding the health hazards of using modern Sanitary pads.  the illustration below will also tell you the bad elements. But, what's the solution ?




Just don't  use these pads. Go back to the 60s and 70s , when women used cotton pads. Moreover ONNARA helped them !

Friday, September 25, 2015

8-Bras-in-one

This is an interesting article and photos from ManoramaOnline.

8 Bras in one     Try yourself !!





Thursday, September 3, 2015

Onnara pictures

Onnara pictures from Pinterest

Scenes from an old Malayalam movie !